പാർട്ടി വോട്ടുകളും നിർണായകമായി; മന്ത്രിസ്ഥാനമൊക്കെ നേതൃത്വം തീരുമാനിക്കും: സുരേഷ് ഗോപി

Suresh Gopi

തൃശ്ശൂരിൽ വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകളല്ലെന്ന് സുരേഷ് ഗോപി. പാർട്ടി വോട്ടുകളും നിർണായകമായി. വ്യക്തിപരമായ വോട്ടുകൾ മാത്രമായിരുന്നുവെങ്കിൽ 2019ൽ താൻ ജയിക്കുമായിരുന്നു. 

കെ മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. മുരളിയേട്ടൻ എന്നാണ് വിളിച്ചിരുന്നത്. ഇനിയും അങ്ങനെ തന്നെ വിളിക്കും. നാളെ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും. 

കേന്ദ്രമന്ത്രി സ്ഥാനമൊക്കെ ബിജെപി നേതൃത്വമാണ് തീരുമാനിക്കുക. സിനിമാ അഭിനയം തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെ സുരേഷ് ഗോപി തൃശ്ശൂരിലെത്തും. വൻ സ്വീകരണമാണ് മണ്ഡലത്തിൽ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
 

Share this story