ജയറാമിനൊപ്പം ശബരിമല ക്ഷേത്ര ദർശനം നടത്തി പാർവതി
Apr 18, 2023, 11:15 IST

ശബരിമല ക്ഷേത്ര ദർശനം നടത്തി നടി പാർവതി. ഭർത്താവ് ജയറാമിനൊപ്പമാണ് പാർവതി അയ്യപ്പനെ കാണാനായി സന്നിധാനത്ത് എത്തിയത്. കറുത്ത വസ്ത്രം ധരിച്ച് തൊഴു കൈയോടെ നിൽക്കുന്ന പാർവതിയുടെ ചിത്രം ജയറാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമാണ് പാർവതി സന്നിധാനത്ത് എത്തുന്നത്. ഇന്നലെ വൈകുന്നേരമാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റ ശേഷമായിരുന്നു മല കയറ്റം.