ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു; പ്രതിയെ ആർ പി എഫ് പിടികൂടി

murder
ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. വാക്കുതർക്കത്തിനിടെ അസീസ് ഇയാളെ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. കണ്ണിന് പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച അസീസിനെ ആർപിഎഫ് പിടികൂടി.
 

Share this story