യാത്രക്കാർ ശ്രദ്ധിക്കുക: നാളെയും മറ്റന്നാളും ട്രെയിൻ ഗതാഗത നിയന്ത്രണം, ചില ട്രെയിനുകൾ റദ്ദാക്കി

train

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനവും വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 

റദ്ദാക്കിയ ട്രെയിനുകൾ

കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി
എറണാകുളം ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്ച റദ്ദാക്കി
കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി

ട്രെയിൻ സമയം, സ്റ്റേഷൻ മാറ്റമുള്ള ട്രെയിനുകൾ

മലബാർ എക്‌സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. 
കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക
നാഗർകോവിൽ-കൊച്ചുവേളി ട്രെയിൻ നേമം വരെയെ സർവീസ് ഉണ്ടാകൂ. തിരുവനന്തപുരം-ചെന്നൈ മെയിൽ ഞായറാഴ്ച തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക

Share this story