പഴയിടം ഇരട്ടക്കൊലപാതകം: പ്രതി അരുണിന് വധശിക്ഷ; രണ്ട് ലക്ഷം രൂപ പിഴയും

arun

കോട്ടയം പഴയിടം ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ കുമാറിന് വധശിക്ഷ. രണ്ട് ലക്ഷം പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. സംരക്ഷിക്കേണ്ടയാൾ തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പറഞ്ഞത്

2013 ആഗസ്റ്റ് 28ന് രാത്രിയിലാണ് പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മ(68), ഭർത്താവ് ഭാസ്‌കരൻ നായർ(71) എന്നിവർ കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. ഒരു മാസത്തിന് ശേഷമാണ് ഇവരുടെ ബന്ധുവായിരുന്ന അരുണിനെ പോലീസ് പിടികൂടിയത്. 

കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാര ചടങ്ങിലും കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിലുമെല്ലാം അരുൺ ശശി മുന്നിലുണ്ടായിരുന്നു. ആദ്യം ഇയാളെ പോലീസ് സംശയിച്ചിരുന്നില്ല. മറ്റൊരു മാല മോഷണക്കേസിൽ ഇയാൾ അറസ്റ്റിലായതോടെയാണ് വിശദമായി ചോദ്യം ചെയ്തതും കൊലപാതക കേസ് തെളിഞ്ഞതും. 

കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുണിനെ മൂന്ന് വർഷത്തിന് ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. പിന്നീട് ഇയാൾക്ക് ജാമ്യം നൽകിയിട്ടില്ല.
 

Share this story