പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർഥിയെ സഹപാഠികൾ വെട്ടിക്കൊന്നു
Apr 21, 2020, 18:01 IST
പത്തനംതിട്ടയിൽ 16 വയസ്സുള്ള വിദ്യാർഥിയെ സഹപാഠികൾ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കൊടുമൺ അങ്ങാടിക്കലിലാണ് സംഭവം. അങ്ങാടിക്കൽ സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് സ്കൂൾ വിദ്യാർഥിയാണ്
സംഭവത്തിൽ സഹപാഠികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കളിക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സോഷ്യൽ മീഡിയ വഴി കളിയാക്കിയതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്.