പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരി ഗർഭിണിയായി; സഹപാഠി കസ്റ്റഡിയിൽ

rape
പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരി പീഡനത്തെ തുടർന്ന് ഗർഭിണിയായി. സഹപാഠി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതി. സംഭവത്തിൽ 14കാരനെതിരെ പോലീസ് കേസെടുത്തു. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബലാത്സംഗ കുറ്റം പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകൾ പ്രകാരമാണ് കേസ്. 14 വയസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story