പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു
Sep 6, 2025, 15:16 IST

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. തിരുവല്ല സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കുമാറാണ്(46) മരിച്ചത്. ചെങ്ങന്നൂർ പുന്തല സ്വദേശിയാണ്.
സെപ്റ്റംബർ ഒന്നിനാണ് മനോജ് കുമാർ അപകടത്തിൽപ്പെട്ടത്. മുളക്കുഴിയിൽ വെച്ച് ഓട്ടോ റിക്ഷ ഇടിച്ച് താഴെ വീണ മനോജിന്റെ തലയിൽ എതിരെ വന്ന ബൈക്കും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മനോജിനെ ഉടനെ ആശുപത്രിയിലെത്തിച്ചു.
പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം നാളെ നടക്കും.