പത്തനംതിട്ട തുലാപ്പള്ളിയിൽ വീട്ടുമുറ്റത്ത് വെച്ച് ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

elephant

സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. പത്തനംതിട്ടയിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നു. 

പത്തനംതിട്ട തുലാപ്പള്ളിയിലാണ് സംഭവം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജുവാണ്(48) മരിച്ചത്. 

വീട്ടുമുറ്റത്ത് വെച്ചാണ് ബിജുവിനെ കാട്ടാന ആക്രമിച്ചത്. വീട്ടുമുറ്റത്ത് അനക്കം കേട്ട് പുറത്തിറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു.
 

Share this story