സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോയായി പത്തനംതിട്ട ഡിപ്പോ

ksrtc

സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ ആയി പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഡിപ്പോ എന്ന അംഗീകാരത്തിന് പിന്നാലെയാണ് അടുത്ത നേട്ടം. മികച്ച ഡിപ്പോയ്ക്കുള്ള പുരസ്‌കാരം ഗതാഗത മന്ത്രിയിൽ നിന്നും ഡിടിഒ തോമസ് മാത്യു ഏറ്റുവാങ്ങി

ഒരു ദിവസം ശരാശരി പത്ത് ലക്ഷം രൂപയോളമാണ് പത്തനംതിട്ട ഡിപ്പോയിൽ നിന്നും ലഭിക്കുന്ന വരുമാനം. ഒരു മാസം ശരാശരി മൂന്നര കോടിയുടെ വരുമാനമാണ് ഡിപ്പോക്കുള്ളത്. വരുമാനവും സർവീസ് കാര്യക്ഷമമായി നടക്കുന്നതുമാണ് ഡിപ്പോയെ മികച്ച ഡിപ്പോയെന്ന ബഹുമതിയിലേക്ക് എത്തിച്ചത്.
 

Share this story