പത്തനംതിട്ട പോക്സോ കേസ്: എട്ട് പേർ കൂടി കസ്റ്റഡിയിൽ, പീഡിപ്പിച്ചവരിൽ പരിശീലകരും
Jan 11, 2025, 10:30 IST

പത്തനംതിട്ട പോക്സോ കേസിൽ എട്ട് പേർ കൂടി കസ്റ്റഡിയിൽ. ഇവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ കുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരിശീലകരും ഒപ്പം പരിശീലനം നടത്തിയവരുമുണ്ട് 60ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. 18കാരിയായ പെൺകുട്ടിയുടെ മൊഴി സംസ്ഥാന ശശു സംരക്ഷണ സമിതി നേരിട്ട് പത്തനംതിട്ട എസ് പിക്ക് കൈമാറുകയായിരുന്നു.