കോട്ടയം മെഡിക്കൽ കോളജിൽ രോഗിയുടെ കയ്യേറ്റം; നഴ്‌സിന്റെ കൈയൊടിഞ്ഞു
May 10, 2023, 17:26 IST

കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. താത്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മർദനമേറ്റത്. അടിയേറ്റ് നേഹയുടെ കൈയൊടിഞ്ഞു. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്.