തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണം; നാല് യുവാക്കൾക്ക് പരുക്ക്

rogi

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ നാല് യുവാക്കൾക്ക് പരുക്കേറ്റു. ആശുപത്രി സർജറി വാർഡിൽ രാത്രി എട്ട് മണിക്കാണ് സംഭവം. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാക്കളെയാണ് സമീപത്തെ ബെഡിൽ കിടന്നിരുന്ന രോഗി ആക്രമിച്ചത്

മരത്തിന്റെ കസേര വെച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുവായൂർ സ്വദേശി വിഷ്ണു, മറ്റം സ്വദേശി രോഹിത്, അഞ്ഞൂർ സ്വദേശി വൈശാഖ്, സന്ദീപ് എന്നിവർക്കാണ് പരുക്കേറ്റത്. നാലാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീനിവാസനാണ് യുവാക്കളെ ആക്രമിച്ചത്

വേദനക്കുള്ള ഇഞ്ചക്ഷൻ നൽകിയിരുന്ന ശ്രീനിവാസൻ മയക്കത്തിലായിരുന്നു. പെട്ടെന്ന് ഉണർന്ന് മരത്തിന്റെ സ്റ്റൂൾ കൊണ്ട് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ശ്രീനിവാസന് മാനസികപ്രശ്‌നങ്ങളുള്ളതായി ബന്ധുക്കൾ പറയുന്നു.
 

Share this story