പട്ടയം മിഷൻ: മൂന്ന് വർഷത്തിനകം അർഹരായ ആളുകൾക്ക് പട്ടയം നൽകാൻ സർക്കാർ

Sarkar

അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പട്ടയം മിഷൻ ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്തെ വിവിധ ലാൻഡ് ബോർഡുകളിലായി നിലവിലുള്ള 1342 കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഈ കേസുകൾ അവസാനിച്ചാൽ 23,000 ഏക്കർ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ കഴിയും. കേരളത്തിലെ 1200 കോളനികളിലായി താമസിക്കുന്ന 18,000-ത്തിലധികം കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചിട്ടില്ല.

എം.എൽ.എമാരുടെയും മറ്റും സഹായത്തോടെ ഇവരുടെ സമഗ്രവിവരങ്ങൾ തയ്യാറാക്കും. പട്ടയത്തിന് അപേക്ഷിച്ചിട്ടില്ലാത്ത കുടുംബങ്ങൾക്ക് സഹായം നൽകും. തദ്ദേശ സ്ഥാപനങ്ങൾ സ്ഥലം വാങ്ങി വീടു നിർമിച്ച കോളനികളിൽ പലതും ഇപ്പോഴും ഭൂ റവന്യൂ രേഖകളിൽ മുൻ ഉടമയുടെ പേരിലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പട്ടയം മിഷനും നടപടി സ്വീകരിക്കും.

Share this story