ഒറ്റയടിക്ക് വർധിച്ചത് പവന് 880 രൂപ; സ്വർണവില 66,000ത്തിലേക്ക്
Mar 14, 2025, 10:12 IST

സംസ്ഥാനത്ത് സർവകാല റെക്കോർഡുകൾ തിരുത്തി സ്വർണവില കുതിക്കുന്നു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,840 രൂപയായി ഇന്നലെ സ്വർണവില പുതിയ റെക്കോർഡ് തൊട്ടിരുന്നു. 65,960 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയായിരുന്നു ഇത്. എന്നാൽ തൊട്ടടുത്ത ദിവസം ഈ റെക്കോർഡും തകർന്ന് സ്വർണവില പുതിയ റെക്കോർഡ് കുറിച്ചു ഗ്രാമിന് മാത്രം ഇന്ന് 110 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8230 രൂപയായി.