​പേളി മാണിക്ക് വൻ തിരിച്ചടി: ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ ഇടിവ്; അൺഫോളോ ചെയ്ത് നാല് ലക്ഷം പേർ

പേളി

ദില്ലിയിൽ നടന്ന യുവജന – വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് എത്തിയത്. സമരമുഖത്ത് നേരിട്ട് എത്തിയും സോഷ്യൽ മീഡിയയിലൂടെയും ഐക്യദാർഢ്യം അറിയിച്ചവർ നിരവധി ആണ്. നടിയും അവതാരകയും ആയ രഞ്ജിനി ഹരിദാസ് ജന്തർ മന്തറിലെത്തി സമരത്തിന്റെ ഭാഗമായിരുന്നു. അതേസമയം അവതാരക പേളി മാണിക്കെതിരെ ആണ് സോഷ്യൽ മീഡിയ തിരിഞ്ഞത്. സിജെപി സമരവുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെ ആയിരുന്നു ഈ പ്രതിഷേധം.

ഇൻസ്റ്റഗ്രാമിൽ മാത്രം നാല് ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് പേളി മാണിക്ക് ഒറ്റയടിക്ക് നഷ്ടമായത്. പോസ്റ്റ് ഇടുമ്പോൾ 5.7 മില്ല്യൺ ഫോളോവേഴ്സിൽ നിന്ന് 5.3 മില്ല്യണിലേക്കാണ് കൂപ്പുകുത്തിയത്. ഇൻസ്റ്റഗ്രാമിന് പുറമെ യൂട്യൂബ്, ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുകളിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കമൻ്റ് ബോക്‌സിൽ പ്രതിഷേധം ഉയർന്നതോടെ താരം കമൻ്റ് ബോക്സ് പൂട്ടിയിരിക്കുകയാണ്.

ആർക്കും പരിക്കേൽക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല’, എന്നാണ് പേളി കുറിച്ചത്. ‘കമന്റ് സെക്ഷൻ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്’ എന്ന വരിയോടെ പങ്കുവെച്ച പോസ്റ്റിന്റെ കമന്റ് ബോക്‌സ് തൊട്ടുപിന്നാലെ തന്നെ താരം ഓഫാക്കി.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി പങ്കുവച്ച പ്രസ്താവന പേളി മാണി സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത താരം കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിലൊക്കെ പിന്നാലെ ആണ് ഇപ്പോൾ ഫോളോവേഴ്സിൽ വലിയ കൊഴിച്ചിൽ ഉണ്ടായിരിക്കുന്നത്.

Tags

Share this story