ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ; കോടതിയെ സമീപിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ

brahmapuram

ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ കൊച്ചി കോർപറേഷൻ. ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാനാണ് നീക്കം. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം.


ബ്രഹ്മപുരം മാലിന്യ സംസ്‌കരണപ്ലാന്റിലെ തീ പിടിത്തത്തിൽ കൊച്ചി കോർപറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതിനെ നിയമപരമായി നേരിടാനാണ് കോർപറേഷൻ നീക്കം. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചാൽ സ്റ്റേ നേടാനാകുമോ എന്നാണ് ആശങ്ക.

വിഷയം പരിഗണിച്ചപ്പോഴൊക്കെയും കോർപറേഷൻ നടപടികളിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപെടുത്തിയിരുന്നു. അതിനാൽ സുപ്രീം കോടതിയെ സമീപിക്കാനും ആലോചനുണ്ട്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 

Share this story