5 മാസമായി പെൻഷൻ മുടങ്ങി; പഞ്ചായത്തിന് കത്ത് നൽകി ഭിന്നശേഷിക്കാരൻ ജീവനൊടുക്കി

pappachan
കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയത്ത് ജോസഫ്(74) എന്ന പാപ്പച്ചനാണ് മരിച്ചത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത് ഓഫീസിൽ കത്ത് നൽകിയിരുന്നു. കിടപ്പുരോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ച് മാസമായി പെൻഷൻ മുടങ്ങിയിരുന്നു.
 

Share this story