ധർമസ്ഥലയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്; തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനാഫ്

കർണാടക ധർമസ്ഥലയിൽ ഒട്ടേറെ പേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം ആവർത്തിച്ച് ലോറിയുടമയും യൂട്യൂബറുമായ മനാഫ്. ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തന്റെ ആവശ്യം. ഒരുപക്ഷേ താൻ അറസ്റ്റിലായേക്കുമെന്നും മനാഫ് പറഞ്ഞു
തന്റെ ജീവന് ഭീഷണിയുണ്ട്. പോലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് അറിയിച്ചു. പോലീസ് സംരക്ഷണം നൽകുമെന്ന് കമ്മീഷണർ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പോലീസ് സംരക്ഷണയിൽ തിങ്കളാഴ്ച പോകുമെന്ന് മനാഫ് പറഞ്ഞു
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മനാഫിന് നോട്ടീസ് നൽകിയിരുന്നു. ധർമസ്ഥല കൊലപാതക പരമ്പരകളെ കുറിച്ച് നിരവധി വീഡിയോകൾ മനാഫ് യൂട്യൂബിൽ പങ്കുവെച്ചിരുന്നു. ധർമസ്ഥലയിലെ സംഭവം മലയാളികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മനാഫ് പറയുന്നു.