ജനം എൽഡിഎഫിൽ നിന്നകന്നു; തിരിച്ചടിയിൽ നിന്ന് പാഠം പഠിക്കണമെന്ന് ബിനോയ് വിശ്വം

binoy

ജനം എൽഡിഎഫിൽ നിന്ന് അകന്നുവെന്ന തുറന്നുപറച്ചിലുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ അടിത്തറ തകർന്നിട്ടില്ല. തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടു പോകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണ്

മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്നകന്നതിന്റെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയവിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ടുപോകണം

ഒരു വിമർശനവും എൽഡിഎഫിനെ ദുർബലപ്പെടുത്തില്ല. മാധ്യമങ്ങളിൽ വന്ന കഥകൾ കേവലം കഥകൾ മാത്രമാണ്. എൽഡിഎഫ് ശക്തിപ്പെടാനുള്ള നയങ്ങളും നടപടികളും വേണം. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയോടെ എല്ലാം തീർന്നുവെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു
 

Tags

Share this story