സത്യഭാമയെ പോലുള്ളവർ സ്ഥാപനത്തിന്റെ പേര് ഉപയോഗിക്കുന്നത് തന്നെ കളങ്കമാണ്: കലാമണ്ഡലം

kalamandalam

നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ വർണ-ജാതീയമായി അധിക്ഷേപിച്ച നർത്തകി സത്യഭാമക്കെതിരെ കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും കലാമണ്ഡലം വിസിയും രജിസ്ട്രാറും അപലപിച്ചു. സത്യഭാമയെ പോലുള്ളവർ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും സ്ഥാപനം പത്രക്കുറിപ്പ് ഇറക്കി

പത്രക്കുറിപ്പിന്റെ പൂർണരൂപം

കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. 

ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്നു.
 

Share this story