ജനങ്ങൾ മാറ്റം ആഗ്രഹിച്ചു; പത്തനംതിട്ടയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അനിൽ ആന്റണി

anil antony

പത്തനംതിട്ടയിൽ താൻ ജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചു. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. ആന്റോ ആന്റണിക്കെതിരെ വിലയ ജനവികാരമുണ്ടായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിനെതിരെ വിലയ ജനവികാരമുണ്ട്. 

എൻഡിഎ പ്രവർത്തകരിൽ നിന്നും ഇതുപോലെ സഹകരണം പ്രതീക്ഷിച്ചിരുന്നില്ല. ദേശീയതലത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒരു മുന്നണിയുടെ ഭാഗമാണ്. രാജസ്ഥാനിൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് ഒരംഗം പോലുമുണ്ടോയെന്ന് അറിയില്ല. രാജസ്ഥാനിലും സിപിഎമ്മിന് സീറ്റ് കൊടുത്തിട്ടുണ്ട്. 

കോൺഗ്രസും സിപിഎമ്മും തനിക്കെതിരെ ശക്തമായി മത്സരിക്കാൻ ശ്രമിച്ചു. ഇരുകൂട്ടരും പരാജയപ്പെടും. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് പാർട്ടിയാണ് പത്തനംതിട്ടയിൽ കോൺഗ്രസ് പരാജയം മനസിലാക്കി കഴിഞ്ഞെന്നും അനിൽ ആന്റണി പറഞ്ഞു
 

Share this story