അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞതിൽ ജനരോഷം; ഇന്ന് ഉന്നതതല യോഗം ചേരും

arikomban

അരിക്കൊമ്പൻ ദൗത്യത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഹൈക്കോടതി ഇടപെട്ട് നടപടികൾ തടഞ്ഞതിൽ ജനരോഷം ശക്തമാകുന്നു. ദൗർഭാഗ്യകരമായ നടപടിയാണെന്നും ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു. 

ആനയുടെ ആക്രമണത്തിന് ഇരയായ പ്രദേശവാസികളും ശക്തമായ എതിർപ്പുന്നയിച്ചു. മൃഗസംരക്ഷണ സംഘടനയെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്നുള്ളയാൾ  കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കോട്ടയത്ത് ചേരും. നടപടികൾ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളെ കൊണ്ടുവരുന്നതും നീട്ടിവെച്ചു.
 

Share this story