പേരാമ്പ്ര അനു കൊലപാതകം: പ്രതി മുജീബ് റഹ്മാനെ നൊച്ചാട് എത്തിച്ച് തെളിവെടുപ്പ് നടത്തും

anu

പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. സംഭവം നടന്ന നൊച്ചാട് ആളൊഴിഞ്ഞ തോടിന് സമീപമായിരിക്കും തെളിവെടുപ്പ്. പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച ബൈക്ക് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ചതായിരുന്നു. ഇന്നലെ അവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി മുജീബ് റഹ്മാനെ പേരാമ്പ്ര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സംഭവം നടന്ന നൊച്ചാട്ടെ തോടിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസിന്റെ ആദ്യ ശ്രമം. എന്നാൽ പ്രദേശത്ത് ആളുകൾ കൂടിയതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി പ്രതി എത്തിയ ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Share this story