പേരാമ്പ്ര അനു വധക്കേസ്: പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയെയും അറസ്റ്റ് ചെയ്തു

anu

പേരാമ്പ്ര നൊച്ചാട് അനു വധക്കേസ് പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയും അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ അറസ്റ്റ് ചെയ്തത്. അനുവിന്റെ കൊലപാതകത്തെ കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. 

റൗഫീനയെ ഏൽപ്പിച്ചിരുന്ന മോഷണ സ്വർണം വിറ്റ പണവും പോലീസ് കണ്ടെടുത്തു. റിമാൻഡിലുള്ള മുജീബ് റഹ്മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റൗഫീനയുടെ പങ്കും വ്യക്തമായത്. പിന്നാലെ കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു

അനുവിനെ കൊന്ന് കൈക്കലാക്കിയ സ്വർണം വിറ്റ് 1.43 ലക്ഷം രൂപയാണ് മുജീബിന് കിട്ടിയത്. സ്വർണം വിറ്റ പണം ചീട്ട് കളിച്ച് കളഞ്ഞുവെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് പണം റൗഫീനയെ ഏൽപ്പിച്ചെന്ന് പറഞ്ഞത്. പണം ഉപയോഗിച്ച് കാർ വാങ്ങിക്കാനും ഇവർ ശ്രമിച്ചിരുന്നു. മുജീബിനെ അറസ്റ്റ് ചെയ്‌തോടെ റൗഫീന പണം തന്റെ കൂട്ടുകാരിയുടെ കൈയിൽ ഏൽപ്പിച്ചിരുന്നു. ഈ പണം പോലീസ് വീണ്ടെടുത്തു.
 

Share this story