മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി

mathew

മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കലക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു.

മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്.

Share this story