അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

assembly

നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ച ശേഷമാണ് ഇവർ സഭ വിട്ടിറങ്ങിയത്. തുടർന്ന് നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു.

സർക്കാരല്ല, കൊള്ളക്കാരാണ്, പെൻഷൻ മുടക്കി സർക്കാർ കേരളത്തിന് ആവശ്യമില്ല എന്നിങ്ങനെയുള്ള പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചിരുന്നു. അഞ്ച് മാസമായി സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയിരിക്കുകയാണെന്നും പെൻഷൻ വിതരണം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു
 

Share this story