ഹിമാലയൻ യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു

unni

ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ വെച്ച് പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണനാണ്(58) മരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഉണ്ണികൃഷ്ണൻ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സൂര്യഘാതമേറ്റ് മരിച്ചത്

കപ്പൽ ജീവനക്കാരനായിരുന്നു. റിട്ടയർമെന്റിന് ശേഷം ക്ഷേത്രങ്ങളിൽ സഹായിയായി പോയിരുന്നു. തീർഥാടക സംഘത്തിനൊപ്പം പോകുന്നതും ശീലമായിരുന്നു. മൃതദേഹം അലഹബാദ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story