പെരുമ്പാവൂരിലെ വാഹനാപകടം: ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു

accident

പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ സദൻ(55) ആണ് മരിച്ചത്. മലയാറ്റൂർ സ്വദേശിയാണ് സദൻ. എംസി റോഡിൽ പുല്ലുവഴി ജംഗ്ഷനിലാണ് അപകടമുണ്ടായത്

അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്. രാവിലെ ആറ് മണിയോടെയാണ് സംഭവം. രണ്ട് കാറും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. വാഹനം വെട്ടിപ്പൊളിച്ചാണ് വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ പുറത്തെടുത്തത്

മൂവാറ്റുപുഴ ഭാഗത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു.

Share this story