ഇരട്ടപ്പദവി: കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി; കോടതിയെ സമീപിച്ചത് ബി അശോക് ഐഎഎസ്

jayakumar

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ബി അശോക് ഐഎഎസ് ആണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഇരട്ടപ്പദവി ചൂണ്ടിക്കാട്ടിയാണ് ഹർജി. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു

ഐഎജി ഡയറക്ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഇരട്ടപ്പദവി അല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നും ജയകുമാർ പ്രതികരിച്ചു. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ല. ഐഎജി ഡയറക്ടർ പദവിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി

എന്നാൽ ഐഎജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ബോർഡ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കാനെന്ന് ബി അശോക് ഐഎഎസ് പറഞ്ഞു. ജയകുമാറിന്റെ നിയമനം ചട്ടലംഘനം തന്നെയാണെന്നും അശോക് ആരോപിച്ചു
 

Tags

Share this story