പി വി അൻവറിന്റെ പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

anwar

പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്ക് തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു

കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി വി രാജൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ലൈസൻസ് ഇല്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിച്ചു എന്ന കാര്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും

ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയില്ല. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ല എന്നാണ് സർക്കാർ അറിയിച്ചത്.
 

Share this story