പിഎഫ്‌ഐ ജപ്തി: പേരിലെ സാമ്യമാണ് പിഴവ് പറ്റാൻ കാരണം, സത്യവാങ്മൂലം നൽകി സർക്കാർ
Thu, 2 Feb 2023

പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ജപ്തിയിൽ പിഴവ് പറ്റിയെന്ന് സംഭവിച്ച് സർക്കാർ. തിരക്കിട്ട് നടപടി പൂർത്തിയാക്കിയപ്പോൾ പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകകളും കണ്ടുകെട്ടി. പേരിലെ സാമ്യമാണ് പിഴവ് പറ്റാൻ കാരണം. തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ തിരുത്തൽ നടപടി ആരംഭിച്ചെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു
209 പേരുടെ പട്ടിക പുതുക്കി ക്രമീകരിച്ചെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ തന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ആഭ്യന്തര സെക്രട്ടറിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്
നിലവിൽ 209 പേരുടെ സ്വത്തുവകകൾ മാത്രമാണ് ജപ്തി ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 248 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടി എന്നായിരുന്നു അറിയിച്ചിരുന്നത്.