ഫോൺ കോൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകും; ഹാക്കറായ 23കാരൻ പത്തനംതിട്ടയിൽ പിടിയിൽ
Nov 1, 2025, 14:42 IST
പത്തനംതിട്ടയിൽ ഫോൾ കോൾ, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിൽ. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ്(23) പിടിയിലായത്.
തന്നെ സമീപിക്കുന്നവർക്ക് ഫോൺ കോൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ഇയാൾ ചോർത്തി നൽകാറുണ്ട്. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോർത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പത്തനംതിട്ട സൈബർ പോലീസാണ് ജോയലിനെ പിടികൂടിയത്. എസ് പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
