തെരഞ്ഞെടുപ്പ് പ്രചാരണ ഫ്‌ളക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി

murali

കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫ്‌ളക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി

വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. തിരുവനന്തപുരം വർക്കലയിൽ സ്ഥാപിച്ച ബോർഡുകൾക്കെതിരെയാണ് എൽഡിഎഫ് പരാതി നൽകിയത്. 

പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നത്

Share this story