പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന്

congress

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് സെക്രട്ടേറിയറ്റ് വളയൽ സമരവുമായി യുഡിഎഫ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴ് മുതൽ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയലിന് തുടക്കം കുറിക്കും. 

എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവർത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലയിലെ പ്രവർത്തകരും സമരത്തിൽ അണിചേരും. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് സമരം. സർക്കാരിനെതിരെയുള്ള കുറ്റപത്രവും സമർപ്പിക്കും


 

Share this story