പിണറായി മോദിയുടെ വിശ്വസ്തൻ; എക്‌സാലോജിക് അന്വേഷണവും ഫ്രീസറിലാകുമെന്ന് സുധാകരൻ

sudhakaran

എക്സാലോജിക്ക് അന്വേഷണവും ഫ്രീസറിൽ ആകുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോദി പിണറായി വിജയനെ ചേർത്തുപിടിച്ചത് വിശ്വസ്തനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

എക്സാലോജിക്കിന്റെ അനധികൃത ഇടപാടാണ് മോദിയെ പിണറായി വണങ്ങാൻ കാരണം. മുഖ്യമന്ത്രി ഡൽഹിയിൽ നടത്താൻ ഉദ്ദേശിക്കുന്നത് പ്രഹസന സമരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പിണറായി ശ്രമിക്കുന്നത്. ഇന്ത്യാ മുന്നണിയെ ദുർബലപ്പെടുത്താനുള്ള ചട്ടുകമായാണ് മോദി പിണറായിയെ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.

Share this story