പിണറായി വിജയന് നെഞ്ചിടിപ്പ് കൂടി, അധികം വൈകാതെ കെജ്രിവാളിന്റെ ഗതി വരും: പി സി ജോർജ്

pc

അധികം വൈകാതെ പിണറായി വിജയനും അരവിന്ദ് കെജ്രിവാളിന്റെ ഗതി വരുമെന്ന് പി സി ജോർജ്. കെജ്രിവാൾ അറസ്റ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൽഹി മുഖ്യമന്ത്രി ഇപ്പോൾ ജയിലിൽ ആണ്. ഏഴുപ്രാവശ്യം ഇ ഡി നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ. മോഷ്ടിക്കുമ്പോഴും പിടിച്ചുപറിക്കുമ്പോഴും ഓർക്കണമായിരുന്നു. കെജ്രിവാളിന്റെ കാര്യത്തിൽ ഇടപെടാൻ സുപ്രീം കോടതി എന്തുകൊണ്ട് തയ്യാറായില്ല. നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. 

കെജ്രിവാൾ അകത്ത് പോയപ്പോൾ പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പ്. പിണറായി പേടിച്ചിരിക്കുകയാണ്. പിണറായിക്കും ഉടൻ തന്നെ കെജ്രിവാളിന്റെ ഗതി വരുമെന്നും പി സി ജോർജ് പറഞ്ഞു.
 

Share this story