പിണറായി വിജയന്‍റെ പ്രവർത്തനം ചക്രവർത്തിയെ പോലെ; വിമർശനവുമായി സിപിഐ

Pinarayi Vijayan

വയനാട്: സിപിഐ വയനാട് ജില്ലാ എക്സിക‍്യൂട്ടീവ് യോഗത്തിൽ മുൻ മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനം. പിണറായി വിജയന്‍റെ പ്രവർത്തനം ചക്രവർത്തിയെ പോലെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രതിച്ഛായയാണെന്നും വിമർശനം ഉയർന്നു.

കൽപ്പറ്റയിൽ വച്ച് ടി. സിദ്ദിഖിനെ കൂവി വിളിച്ചത് യുഡിഎഫിന്‍റെ ഭൂരിപക്ഷം ഉയർത്താൻ സഹായിച്ചെന്നും വിമർശനമുണ്ടായി. കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

Tags

Share this story