പിണറായി വീണ്ടും മത്സരിക്കും; യുഡിഎഫിന്റെ 100 സീറ്റ് മോഹം മലർപൊടിക്കാരന്റെ സ്വപ്നം: എകെ ബാലൻ
Jan 6, 2026, 10:06 IST
മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റും. വ്യവസ്ഥകൾ ഇരുമ്പുലക്ക അല്ലെന്നും എ കെ ബാലൻ പറഞ്ഞു
പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകും. അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോഴേ നിശ്ചയിക്കണ്ടല്ലോ എന്നും എകെ ബാലൻ പറഞ്ഞു
യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർപൊടിക്കാരന്റെ സ്വപ്‌നമാണ്. രണ്ടാം പിണറായി സർക്കാർ അത്ഭുതങ്ങൾ കാണിച്ച സർക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും എകെ ബാലൻ പറഞ്ഞു
