എ കെ ബാലന്റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകും; പരിഹാസവുമായി കെ മുരളീധരൻ
May 6, 2023, 11:39 IST

എഐ ക്യാമറ വിവാദത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തുവന്ന എ കെ ബാലനെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത്. സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കി കൊല്ലുമെന്ന് പറയന്നതുപോലെയാണ് ബാലന്റെ വാദം. ബാലന്റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകും. സർക്കാരിന് നാണം കെട്ട് ഇറങ്ങി പോകേണ്ടി വരും. എഐ ക്യാമറ ഇടപാടിൽ അന്വേഷണത്തിനായി കോടതിയെ സമീപിക്കും. കെൽട്രോൺ അടച്ചുപൂട്ടണം. വെള്ളാനയാണ് കെൽട്രോൺ എന്നും മുരളീധരൻ പറഞ്ഞു.