പിണറായി സ്റ്റാലിനാകാനുള്ള ശ്രമം; ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുന്നു: സതീശൻ

satheeshan

നിയമസഭയിലെ സംഘർഷങ്ങളിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായി വിജയൻ സ്റ്റാലിനാകാനുള്ള ശ്രമമാണ്. ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുന്നു. കെ കെ രമയെ നിലത്തിട്ട് ചവിട്ടുകയാണുണ്ടായത്. പ്രതിപക്ഷത്തിന്റെ അവകാശം മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുകയാണ്

നിയമസഭയിലെ സംഘർഷത്തിൽ ശക്തമായ നടപടി വേണം. സച്ചിൻ ദേവ് എംഎൽഎക്കെതിരെയും ചീഫ് മാർഷലിനെതിരെയും നടപടി വേണം. പ്രതിപക്ഷം പ്രകോപനമുണ്ടാക്കിയിട്ടില്ല. ഡേ. ചീഫ് മാർഷൽ സിപിഎം ഗുണ്ടയെ പോലെ പെരുമാറി. വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല ഇത്. വാച്ച് ആൻഡ് വാർഡിന് ഓസ്‌കാർ നൽകണമെന്നും സതീശൻ പരിഹസിച്ചു


 

Share this story