നികുതി വർധന പിൻവലിച്ചെങ്കിൽ ശക്തമായ ജനരോഷമുണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

kunhalikkutty

ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി പിൻവലിക്കും വരെ പ്രതിപക്ഷം സമരം തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ ദുരിതത്തിലാകുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവില്ല. ജനജീവിതം ദുസ്സഹമാക്കുന്ന തീരുമാനമെടുക്കാൻ ഒരു സർക്കാരിനും അധികാരമില്ല. നികുതി വർധന പിൻവലിച്ചില്ലെങ്കിൽ സർക്കാരിന് ഒരിഞ്ച് പോലും മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിൽ ജനരോഷമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

യുഡിഎഫിന്റെ കോഴിക്കോട് നടന്ന രാപ്പകൽ സമരത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വിലക്കയറ്റത്തിനെതിരെ നിരന്തര സമരവുമായി യുഡിഎഫ് ഉണ്ടാകും. കേന്ദ്രസർക്കാരിനോട് ചോദിക്കേണ്ടത് ചോദിച്ചു വാങ്ങാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന്റെ എല്ലാ ജനദ്രോഹ തീരുമാനങ്ങളും തിരുത്താൻ യുഡിഎഫിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Share this story