പികെ ശശി ഒന്നിനും കൊള്ളാത്ത ഒരുത്തൻ; ഇനി സതീശൻ തീവ്രത അളക്കട്ടെ: സിപിഎം ജില്ലാ സെക്രട്ടറി

suresh babu

പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പികെ ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണ്. അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ പികെ ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു

പികെ ശശിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിൽ വന്നകാലം മുതലുള്ള തന്റെ സമ്പത്ത് ഉൾപ്പെടെ പരിശോധിക്കാം. നടപടിക്ക് വിധേയനായി തിരിച്ചുവരിക എന്നതായിരുന്നു പികെ ശശിയുടെ പതിവ്. എസ് എഫ് ഐ കാലം മുതലെ അങ്ങനെയാണ്. ഇത്തരത്തിലുള്ള ഒരാളുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ല

സശിയുടെ തീവ്രത അളന്നത് എകെ ബാലനും ശ്രീമതി ടീച്ചറുമെന്നാണ് മാധ്യമങ്ങൾ അന്ന് പരസ്യപ്പെടുത്തിയത്. ഇനി വിഡി സതീശൻ ശശിയുടെ തീവ്രത അളക്കട്ടെയെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.
 

Tags

Share this story