മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടേത് ആസൂത്രിത തട്ടിപ്പ്; പോലീസിന്റെ അന്വേഷണ റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരെ പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്ത തട്ടിപ്പാണെന്ന് റിപ്പോർട്ടിൽ പറയുന്നു

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടിയാണ് സിനിമക്ക് ചെലവായതെന്നാണ് പറഞ്ഞത്. എന്നാൽ 18.65 കോടി മാത്രമാണ് സിനിമയുടെ നിർമാണ ചെലവ്

വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് പറയുന്നു.
 

Share this story