ശബരിമല മേൽശാന്തിക്ക് സഹായികളെ നൽകാൻ ആലോചന; പോലീസ് വെരിഫിക്കേഷൻ നിർബന്ധം
ശബരിമലയിൽ അവതാരങ്ങളെ ഒഴിവാക്കാൻ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിക്കുള്ള സഹായികളെ ബോർഡ് നേരിട്ട് നൽകാൻ ആലോചിക്കുകയാണെന്ന് ദേവസ്വം ബോർഡ് പിഎസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി തെരഞ്ഞെടുക്കുമെന്നും സഹായികൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു
നിലവിലെ പ്രശ്‌നങ്ങൾക്ക് ചില അവതാരങ്ങളാണ്. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിലാണ്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണമെന്നാണ് നിലപാട്. അന്വേഷണത്തിൽ ആശങ്കകൾ ഒന്നുമില്ല. കോടതി ഉത്തരവിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരായ പരാമർശം നീക്കാൻ സമീപിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു
അതേസമയം സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. പോറ്റിയുടെ എസ്‌ഐടി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. രോഗബാധിതനാണെന്ന പോറ്റിയുടെ വാദം കോടതി തള്ളി.
