മെലോ ഡ്രാമ കളിക്കുന്നു, ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുകയാണ്: ചെന്നിത്തല

Chennithala

ആരോഗ്യമന്ത്രിയെ ഓർത്ത് തല കുനിക്കുകയാണെന്നും ആ സ്ഥാനത്ത് ഇരിക്കാൻ അവർക്ക് യോഗ്യതയില്ലെന്നും രമേശ് ചെന്നിത്തല. മെലോ ഡ്രാമ കളിക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യുന്നത്. വി എസ് ശിവകുമാറോ, കെ കെ ശൈലജയോ ആയിരുന്നുവെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തുമായിരുന്നോ. കേരളം ഒരു മയക്കുമരുന്ന് കേന്ദ്രമായി മാറുകയാണ്. 

ആരോഗ്യമന്ത്രി കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. ആർക്കാണ് എക്‌സ്പീരിയൻസ് ഇല്ലാത്തതെന്ന് വ്യക്തമാക്കണം. ലാത്തിക്ക് വേണ്ടി ഓടേണ്ട സ്ഥിതിയാണ് കേരളത്തിലെ പോലീസിന് ഇപ്പോഴുള്ളതെന്നും ചെന്നിത്തല വിമർശിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് മാറി നിൽക്കാനാകില്ല. 

ആരോഗ്യ മേഖലയുടെ സ്ഥിതി അതീവ ഗുരുതരമാണ്. മതിയായ ജീവനക്കാരില്ലാത്തത് പ്രശ്‌നമാണ്. ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും ഇല്ലെങ്കിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം പോലും നടക്കില്ല. അവരോട് ചെയ്യുന്നത് ക്രൂരതയാണെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story