അപ്പീലുകളുടെ ബാഹുല്യം സ്‌കൂൾ കലോത്സവത്തിന്റെ സമയക്രമത്തെ താളം തെറ്റിക്കുന്നു: മന്ത്രി ശിവൻകുട്ടി

sivankutty

അപ്പീലുകളുടെ ബാഹുല്യം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമയക്രമം തെറ്റിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി. 

സബ് കോടതി മുതൽ ഹൈക്കോടതി വരെയുള്ള അപ്പീലുകളുമായാണ് വിദ്യാർഥികൾ മത്സരത്തിന് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളിൽ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ എത്തിയവർ പോലും അപ്പീലുമായി എത്തുന്നത് മത്സരസംഘാടനത്തെ ബാധിക്കുകയാണെന്നും ഉചിതമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു


 

Share this story