പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ച് മുതൽ ആരംഭിക്കും; സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ

sivankutty

പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ച് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തവണ 99.70 ശതമാനമാണ് എസ് എസ് എൽ സി വിജയം. ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു

വിജയശതമാനത്തിൽ 0.44 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലാണ്. 99.94 ശതമാനം. 68,604 വിദ്യാർഥികൾക്ക് ഇത്തവണ ഫുൾ എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ വിദ്യാർഥികളുള്ള മലപ്പുറം എടരിക്കോട് സ്‌കൂളും നൂറുമേനി വിജയം കരസ്ഥമാക്കി. 1876 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 

2581 സ്‌കൂളുകൾക്കാണ് ഈ വർഷം നൂറുമേനി വിജയം നേടാനായത്. കഴിഞ്ഞ വർഷത്തേക്കാൾ 447 സ്‌കൂളുകളുടെ വർധനവുണ്ടായി. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭിക്കും. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
 

Share this story