പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5ന് തുടങ്ങും; ഉന്നത പഠനത്തിന് എല്ലാവർക്കും അവസരമൊരുക്കുമെന്നും മന്ത്രി

sivankutty

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. താമസിയാതെ സർക്കാർ തലത്തിൽ അതിന്റെ ഉത്തരമുണ്ടാകും

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മലബാറിൽ ഇത്തവണ 2,25,702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. എന്നാൽ നിലവിലുള്ള സീറ്റുകൾ 1,95,050 മാത്രമാണ്.
 

Share this story