പ്ലസ് വൺ സീറ്റ് പ്രതിസന്ധി: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

assembly

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മലബാറിൽ സീറ്റ് ക്ഷാമം ഇല്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. കോഴിക്കോട് ജില്ലയിൽ ഉപരിപഠനത്തിന് അർഹരായ എല്ലാ കുട്ടികൾക്കും അഡ്മിഷൻ കൊടുത്താൽ എണ്ണായിരത്തോളം അധികം സീറ്റുകൾ വീണ്ടും ബാക്കി വരുമെന്നും മന്ത്രി പറഞ്ഞു

പാസായ മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകിയാലും കണ്ണൂർ ജില്ലയിൽ 5000ത്തിലധികം സീറ്റുകൾ ബാക്കി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ മലബാറിൽ അരലക്ഷം പേർക്ക് സീറ്റില്ലെന്നും വസ്തുതക്ക് നിരക്കുന്നതല്ല മന്ത്രിയുടെ മറുപടിയെന്ന് എഎൻ ഷംസുദ്ദീൻ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
 

Share this story